ഇസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിലെ വംശാവലിരേഖകളിൽ സകല ഇസ്രായേല്യരുടെയും പേരുവിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അവർ ദൈവത്തോട് അവിശ്വസ്തത കാണിച്ചു; അതുമൂലം അവരെ ബാബേലിലേക്ക് അടിമകളായി പിടിച്ചുകൊണ്ടുപോയി.
JA
Copywork
Malayalam OMCV 1 Chronicles 9장
写経は速く終える入力練習ではなく、一節ずつみ言葉の文と流れを改めて受け止める時間です。入力内容はこのブラウザに一時保存され、ログインするとアカウントにも保存されます。
小見出し単位で進める · 1 Chronicles
തങ്ങളുടെ സ്വന്തം അവകാശത്തിലും സ്വന്തം പട്ടണങ്ങളിലും പ്രവാസത്തിനുശേഷം ആദ്യം വസിച്ചിരുന്നത് ചില ഇസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദൈവാലയശുശ്രൂഷകരും ആയിരുന്നു.
യെഹൂദ്യരിൽനിന്നും ബെന്യാമീന്യരിൽനിന്നും എഫ്രയീമ്യരിൽനിന്നും മനശ്ശെ ഗോത്രക്കാരിൽനിന്നും ചിലർ ജെറുശലേമിൽ താമസിച്ചു. അവർ താഴെപ്പറയുന്നവരാണ്:
ഊഥായി: ഊഥായി അമ്മീഹൂദിന്റെ മകൻ, അമ്മീഹൂദ് ഒമ്രിയുടെ മകൻ, ഒമ്രി ഇമ്രിയുടെ മകൻ, ഇമ്രി ബാനിയുടെ മകൻ—ബാനി ഫേരെസിന്റെ ഒരു പിൻഗാമി—ഫേരെസ് യെഹൂദയുടെ മകൻ.
ശീലോന്യരിൽനിന്ന്:
സേരഹ്യരിൽനിന്ന്:
ബെന്യാമീന്യരിൽനിന്ന്:
യെരോഹാമിന്റെ മകനായ യിബ്നെയാവ്;
ബെന്യാമീൻഗോത്രക്കാരിൽനിന്ന് അവരുടെ വംശാവലിയിൽ പേരു ചേർക്കപ്പെട്ടിരിക്കുന്നവരുടെ എണ്ണം 956 ആയിരുന്നു. ഇവരെല്ലാം അവരവരുടെ കുടുംബങ്ങൾക്കു തലവന്മാരായിരുന്നു.
പുരോഹിതന്മാരിൽനിന്ന്:
ദൈവാലയത്തിലെ മുഖ്യാധിപനായ അസര്യാവ്, ഈ അസര്യാവ് ഹിൽക്കിയാവിന്റെ മകൻ, ഹിൽക്കിയാവ് മെശുല്ലാമിന്റെ മകൻ, മെശുല്ലാം സാദോക്കിന്റെ മകൻ, സാദോക്ക് മെരായോത്തിന്റെ മകൻ, മെരായോത്ത് അഹീതൂബിന്റെ മകൻ.
അദായാവ് യെരോഹാമിന്റെ മകൻ. യെരോഹാം പശ്ഹൂരിന്റെ മകൻ, പശ്ഹൂർ മൽക്കീയാവിന്റെ മകൻ,
ഈ പുരോഹിതന്മാരുടെ സംഖ്യ 1,760 ആയിരുന്നു. അവർ കുടുംബങ്ങൾക്കു തലവന്മാരും കഴിവുറ്റവരും ദൈവാലയത്തിൽ ശുശ്രൂഷകൾ ചെയ്യുന്നതിനു ചുമതലപ്പെട്ടവരും ആയിരുന്നു.
ലേവ്യരിൽനിന്ന്:
ബക്ബക്കർ, ഹേരെശ്, ഗാലാൽ, മത്ഥന്യാവ്. മത്ഥന്യാവ് മീഖായുടെ മകൻ, മീഖാ സിക്രിയുടെ മകൻ, സിക്രി ആസാഫിന്റെ മകൻ;
ഓബദ്യാവ് ശെമയ്യാവിന്റെ മകൻ, ശെമയ്യാവ് ഗാലാലിന്റെ മകൻ, ഗാലാൽ യെദൂഥൂന്റെ മകൻ;
വാതിൽക്കാവൽക്കാർ:
രാജാവിന്റെ കിഴക്കേ കവാടം ആസ്ഥാനമാക്കി ഇന്നുവരെ കാവൽ ചെയ്തുവരുന്നു. ലേവ്യപാളയത്തിൽനിന്നുള്ള കാവൽക്കാർ ഇവരായിരുന്നു.
വിശുദ്ധകൂടാരത്തിന്റെ മുൻവാതിൽക്കൽ കാവൽച്ചുമതല കോരഹിന്റെ മകനായ എബ്യാസാഫിന്റെ മകൻ കോരേയുടെ മകനായ ശല്ലൂമിനും അയാളുടെ കുലത്തിൽപ്പെട്ട കോരഹ്യർക്കുമായിരുന്നു. അവരുടെ പൂർവികരും യഹോവയുടെ ആലയത്തിന്റെ പ്രവേശനകവാടത്തിൽ കാവൽച്ചുമതല വഹിച്ചിരുന്നു.
ആദ്യകാലങ്ങളിൽ എലെയാസാരിന്റെ മകൻ ഫീനെഹാസ് ദ്വാരപാലകരുടെ നേതാവായിരുന്നു; യഹോവ അവനോടുകൂടെയിരിക്കുകയും ചെയ്തിരുന്നു.
മെശേലെമ്യാവിന്റെ മകനായ സെഖര്യാവ് സമാഗമകൂടാരവാതിൽക്കൽ കാവൽക്കാരനായിരുന്നു.
വാതിൽക്കാവൽക്കാരായി തെരഞ്ഞെടുക്കപ്പെട്ടവർ ആകെ 212 പേരായിരുന്നു. താന്താങ്ങളുടെ ഗ്രാമങ്ങളിൽ വംശാവലിപ്രകാരം അവരുടെ പേരുകൾ ചേർക്കപ്പെട്ടിരുന്നു.
സമാഗമകൂടാരം എന്നു പേരു വിളിക്കപ്പെട്ടിരുന്ന യഹോവയുടെ ആലയത്തിന്റെ കവാടങ്ങൾ കാക്കുക എന്നത് അവരുടെയും അവരുടെ പിൻഗാമികളുടെയും ചുമതലയായിരുന്നു.
ദ്വാരപാലകർ നാലുവശത്തും—കിഴക്കും പടിഞ്ഞാറും തെക്കും വടക്കും—ഉണ്ടായിരുന്നു.
അവരുടെ ഗ്രാമങ്ങളിൽനിന്നുള്ള സഹോദരന്മാർ ഇടയ്ക്കിടെ വരികയും ഏഴുദിവസംവീതമുള്ള തവണകളിൽ അവരുടെ ജോലിയിൽ സഹകരിക്കുകയും വേണമായിരുന്നു.
എന്നാൽ ദൈവാലയത്തിലെ അറകളുടെയും ഭണ്ഡാരഗൃഹങ്ങളുടെയും ചുമതല ലേവ്യരായ നാലു പ്രധാന ദ്വാരപാലകരെമാത്രം ഭരമേൽപ്പിച്ചിരുന്നു.
ആ അറകളും ഭണ്ഡാരങ്ങളും അവർ കാത്തുസൂക്ഷിക്കണമായിരുന്നു. പ്രഭാതംതോറും ദൈവാലയം തുറക്കുന്നതിനുള്ള താക്കോലും അവരുടെ അധീനതയിലായിരുന്നു. അതിനാൽ ദൈവാലയത്തിനുചുറ്റും ആസ്ഥാനമാക്കി അവർ രാത്രിയിലും അവിടെത്തന്നെ നിലകൊള്ളണമായിരുന്നു.
ദൈവാലയത്തിലെ ശുശ്രൂഷകളിൽ ഉപയോഗിക്കുന്ന വസ്തുക്കൾ അവരിൽ ചിലരുടെ ചുമതലയിലായിരുന്നു. ആ വസ്തുക്കൾ അകത്തേക്കും പുറത്തേക്കും എടുക്കുമ്പോൾ അവർ അവയെ എണ്ണിയിരുന്നു.
നേരിയമാവ്, വീഞ്ഞ്, ഒലിവെണ്ണ, കുന്തിരിക്കം, സുഗന്ധദ്രവ്യങ്ങൾ എന്നിവപോലെതന്നെ സാമഗ്രികളുടെയും വിശുദ്ധസ്ഥലത്തെ ഉപകരണങ്ങളുടെയും മേൽനോട്ടം മറ്റുള്ളവർക്ക് ഏൽപ്പിച്ചുകൊടുത്തിരുന്നു.
എന്നാൽ പുരോഹിതന്മാരിൽ ചിലരാണ് സുഗന്ധദ്രവ്യക്കൂട്ട് ഒരുക്കിയിരുന്നത്.
കോരഹ്യനായ ശല്ലൂമിന്റെ ആദ്യജാതനായ മത്ഥിഥ്യാവ് എന്ന ലേവ്യനെ യാഗാർപ്പണത്തിന് അപ്പം ചുടുന്നതിനുള്ള ചുമതല ഏൽപ്പിച്ചിരുന്നു.
ശബ്ബത്തുതോറും മേശമേൽ അർപ്പിക്കുന്നതിനുള്ള കാഴ്ചയപ്പം ഒരുക്കുന്നതിനുള്ള ചുമതല അവരുടെ ചില കെഹാത്യസഹോദരന്മാർക്കായിരുന്നു.
ലേവ്യകുടുംബത്തലവന്മാരിൽ ഗായകരായവർ രാവും പകലുമുള്ള ഗാനശുശ്രൂഷകൾക്കു ചുമതലപ്പെട്ടിരുന്നു. അതിനാൽ അവർ ദൈവാലയത്തോടു ചേർന്നുള്ള മുറികളിൽത്തന്നെ താമസിച്ചിരുന്നു; മറ്റു ചുമതലകളിൽനിന്ന് അവരെ ഒഴിവാക്കിയിരുന്നു.
ഇവരെല്ലാം ഇവരുടെ വംശാവലിയിൽ രേഖപ്പെടുത്തിയിരിക്കുന്നപ്രകാരം ലേവ്യകുടുംബങ്ങളുടെ തലവന്മാരും പ്രഭുക്കന്മാരും ആയിരുന്നു. ഇവർ ജെറുശലേമിൽ താമസിച്ചിരുന്നു.
ഗിബെയോന്റെ പിതാവായ യെയീയേൽ ഗിബെയോനിൽ താമസിച്ചിരുന്നു.
അദ്ദേഹത്തിന്റെ പുത്രന്മാരിൽ ആദ്യജാതനായിരുന്നു അബ്ദോൻ. സൂർ, കീശ്, ബാൽ, നേർ, നാദാബ്
ഗെദോർ, അഹ്യോ, സെഖര്യാവ്, മിക്ലോത്ത് എന്നിവർ മറ്റുപുത്രന്മാരും.
മിക്ലോത്ത് ശിമെയാവിന്റെ പിതാവായിരുന്നു. ഇവരും തങ്ങളുടെ ബന്ധുക്കളോടൊപ്പം ജെറുശലേമിൽ താമസിച്ചിരുന്നു.
നേർ കീശിന്റെ പിതാവായിരുന്നു. കീശ് ശൗലിന്റെയും, ശൗൽ, യോനാഥാൻ, മൽക്കീ-ശൂവ, അബീനാദാബ്, എശ്-ബാൽ എന്നിവരുടെയും പിതാവായിരുന്നു.
യോനാഥാന്റെ മകൻ:
മീഖായുടെ പുത്രന്മാർ:
ആഹാസ് യരാഹയുടെ പിതാവായിരുന്നു. യരാഹ, അലേമെത്ത്, അസ്മാവെത്ത്, സിമ്രി എന്നിവരുടെ പിതാവ്. സിമ്രി മോസയുടെ പിതാവ്,
മോസ ബിനെയയുടെ പിതാവ്, ബിനെയയുടെ മകൻ രെഫായാവ്, രെഫയാവിന്റെ മകൻ എലെയാശാ, എലെയാശായുടെ മകൻ ആസേൽ.
ആസേലിന് ആറു പുത്രന്മാരുണ്ടായിരുന്നു. അവരുടെ പേരുകൾ: