“കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ?
JA
Copywork
Malayalam OMCV Job 39장
写経は速く終える入力練習ではなく、一節ずつみ言葉の文と流れを改めて受け止める時間です。入力内容はこのブラウザに一時保存され、ログインするとアカウントにも保存されます。
小見出し単位で進める · Job
അവയ്ക്കു ഗർഭം തികയുന്ന മാസം കണക്കുകൂട്ടാൻ നിനക്കു കഴിയുമോ?
അവ മുട്ടുകുത്തി കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു;
അവയുടെ സന്തതികൾ ബലപ്പെട്ട് വനാന്തരങ്ങളിൽ വളർന്നുവരുന്നു.
“സ്വാതന്ത്ര്യത്തോടെ കാട്ടുകഴുതയെ പോകാൻ അനുവദിച്ചത് ആരാണ്?
മരുഭൂമിയെ അവയ്ക്കു ഭവനമായും
പട്ടണത്തിലെ ആരവത്തെ അതു പുച്ഛിക്കുന്നു;
മലനിരകളെ അതു മേച്ചിൽസ്ഥലമാക്കുന്നു,
“കാട്ടുകാള നിന്നെ സേവിക്കാൻ മനസ്സുവെക്കുമോ?
ഒരു കാട്ടുകാളയെ നിനക്ക് നുകത്തിൽ കയറുകൊണ്ടു ബന്ധിക്കാമോ?
അതു കരുത്തുറ്റതാകുകയാൽ നിനക്ക് അതിൽ ആശ്രയിക്കാൻ കഴിയുമോ?
അതു നിന്റെ കറ്റകൾ വലിച്ചുകൊണ്ടുവന്ന്
“ഒട്ടകപ്പക്ഷികൾ അഭിമാനത്തോടെ ചിറകു വീശുന്നു;
അവൾ നിലത്തു മുട്ടയിടുന്നു
അതു ചവിട്ടേറ്റ് ഉടഞ്ഞുപോകുമെന്നോ
അവൾ തന്റെ കുഞ്ഞുങ്ങളോട്, അവ തനിക്കുള്ളവയല്ല എന്ന മട്ടിൽ ക്രൂരമായിപ്പെരുമാറുന്നു;
കാരണം ദൈവം അവൾക്കു ജ്ഞാനം നൽകിയില്ല;
അതു ചിറകുവിരിച്ചുകൊണ്ട് ഓടുമ്പോൾ
“കുതിരയ്ക്കു ശക്തി നൽകിയത് നീയോ?
അതിനെ വെട്ടുക്കിളിയെപ്പോലെ നിനക്കു കുതിച്ചുചാടിക്കാമോ?
അതു താഴ്വരയിൽ മാന്തുകയും കരുത്തിൽ ഊറ്റംകൊള്ളുകയും
അതു ഭയത്തെ പുച്ഛിച്ചുതള്ളി കൂസലില്ലാതെ മുന്നേറുന്നു;
ആവനാഴിയുടെ കിലുകിലുക്കത്തെയും
ഉഗ്രരോഷത്തോടും ആവേശത്തോടും അതു ദൂരം പിന്നിടുന്നു;
കാഹളം മുഴങ്ങുന്തോറും അത്, ‘ആഹാ!’ എന്നു ചിനയ്ക്കുന്നു!
“പരുന്ത് പറന്നുയരുന്നതും ദക്ഷിണദിശയിലേക്കു
നിന്റെ ആജ്ഞയനുസരിച്ചോ കഴുകൻ പറന്നുയരുന്നതും
പാറപ്പിളർപ്പിൽ അതു വസിക്കുകയും അവിടെ രാപാർക്കുകയും ചെയ്യുന്നു;
അവിടെനിന്നും അത് ഇര തേടുന്നു;
അതിന്റെ കുഞ്ഞുങ്ങൾ ചോര വലിച്ചുകുടിക്കുന്നു;